പൊന്നാനി ഉപ ജില്ലയിലെ ആദ്യ സ്കൂള്‍ വെബ്‌ സൈറ്റ്

2016-2017

2014-2015





   
പ്ര വേശ നോത്സവം 2016-2017
അറിവിൻ മലർ വനി തന്നിൽ അണയും പൂമ്പാറ്റക്കുഞ്ഞുങ്ങൾ...
പൂമ്പാറ്റക്കുഞ്ഞുങ്ങൾ..,
അക്ഷരമധുരം നുകരാനണയും പുന്നാരപ്പൈതങ്ങൾ..പുന്നാരപ്പൈതങ്ങൾ..,                      
അക്ഷരമുത്തു കൊരുത്തു ചമയ്ക്കാം..
അഴകേറും മാല്യങ്ങൾ;
അത്ഭുതമേ റും കഥകൾ കേട്ടു രസിക്കാമീ ബാല്യങ്ങൾ,
സ്നേഹ സമത്വം സാഹോദര്യം..
അതിലെന്നും മൂല്യങ്ങൾ;
സേവന പാതയിൽ നീങ്ങുക നിത്യം
വെടിയേണം നാട്യങ്ങൾ..
വെടിയേണം നാട്യങ്ങൾ....          
മണ്ണിൻ മാനസമറിയാം, മഞ്ഞും
മഴയേൽക്കാം ,കുളിരണിയാം;
വിണ്ണിൽ വിരിയും ഏഴഴകുള്ളൊരു മഴവില്ലിൻ പൊരുളറിയാം,
മധുരം പകരും ഗണിതം പോലും, അറിയാം പല തന്ത്രങ്ങൾ..;
മനസകമിൽ മമ മലയാളം ഇനി-
യുണരും പുതു മന്ത്രങ്ങൾ...
ഉണരും പുതു മന്ത്രങ്ങൾ.....!